KSDLIVENEWS

Real news for everyone

പെട്രോളിന് പുറമേ ഡീസലിനും സെഞ്ച്വറിയടിച്ച്‌ രാജസ്ഥാനില്‍ എണ്ണവില; മറ്റ് സംസ്ഥാനങ്ങളിലെ പമ്പുകള്‍ തേടിപ്പോയി ജനങ്ങള്‍

SHARE THIS ON

ജയ്‌പൂര്‍: രാജ്യത്ത് ഏറ്റവുമാദ്യം പെട്രോള്‍ വില ലിറ്ററിന് 100 രൂപയായ സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്നും പെട്രോള്‍ വിലയില്‍ ഇവിടെ ഉയര്‍ച്ച തന്നെ. ഒപ്പം പലയിടങ്ങളിലും ഡീസലിനും 100 രൂപയായി. ഇത് കൊവിഡ് മൂലം തൊഴില്‍ നഷ്‌‌ടവും രോഗ ഭീഷണിയും നേരിടുന്ന സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്തെ ശ്രീ ഗംഗാനഗറിലാണ് ആദ്യമായി രാജ്യത്ത് പെട്രോള്‍ 100 രൂപയെത്തിയത്. ഇവിടെ ഇന്ന് 114.05 രൂപയാണ് പ്രീമിയം പെട്രോളിന്റെ വില. സാധാരണ പെട്രോളിന് 110.98 ആണ് വില. ഡീസലിന് 102.61 രൂപയാണ് ഇവിടെ. സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരില്‍ 109.41 രൂപയാണ് പ്രീമിയം പെട്രോള്‍ വില. സാധാരണ പെട്രോളിന് 106.36ഉം. ഡീസലിന് 100 രൂപയ്‌ക്കടുത്താണ്.

98.55 രൂപ.

മറ്റ് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന രാജസ്ഥാനിലെ ജില്ലകളില്‍ ജനങ്ങള്‍ വാഹനവുമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പോയാണ് ഇന്ധനം നിറയ്‌ക്കുന്നത്. വാറ്റ് ഉള്‍പ്പടെ നികുതികളില്‍ വരുന്ന വ്യത്യാസം കൊണ്ടാണ് പല സംസ്ഥാനങ്ങളിലും വലിയ വില അന്തരം ഇന്ധനവിലയിലുണ്ടാകുന്നത്. ഇന്ന് പെട്രോള്‍ 35 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ദ്ധിച്ചത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും 100 രൂപയുടെ അടുത്തെത്തി പെട്രോള്‍ വില. ഇവിടെ 99.51 ആണ് ഇന്നത്തെ വില. മുംബയില്‍ 105.58 രൂപയാണ് ഇന്ധനവില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!