KSDLIVENEWS

Real news for everyone

കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് അറസ്റ്റില്‍

SHARE THIS ON

കണ്ണൂർ: ചാലാട് കുഴിക്കുന്നിൽ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകൾ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവർക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെയാണ് അവന്തികയെ അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് രാജേഷ് മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുണർന്നതോടെ രാജേഷിന്റെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!