KSDLIVENEWS

Real news for everyone

16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ച് കോൺഗ്രസ്; സോണിയ, രാഹുൽ, ഖർഗെ സമിതിയിൽ

SHARE THIS ON

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺഗ്രസ്. 16 അംഗ സമിതിയാണ് രൂപീകരിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ‌ സമിതിയിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമിതിയിൽ അംഗമായി. സമിതി അംഗങ്ങൾ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ.ഉത്തം കുമാർ റെഡ്ഡി, ടി.എസ്. സിങ് ദിയോ, കെ.ജെ.ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി.എൽ. പൂനിയ, ഓംകാർ മർകം, കെ.സി.വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!