KSDLIVENEWS

Real news for everyone

അണങ്കൂരിൽ അടിപ്പാതയ്ക്കായി ധർണ, പ്രതിഷേധ സംഗമം

SHARE THIS ON

അണങ്കൂർ ∙ ദേശീയപാതയിൽ അണങ്കൂരിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി ധർണയും പ്രതിഷേധ സംഗമവും നടത്തി. ഒട്ടേറെപ്പേർ പങ്കെടുത്തു. അടിപ്പാത നിർമിച്ചില്ലെങ്കിൽ ഗതാഗത സൗകര്യം അന്യമാകുന്ന നഗരസഭയിലെ 9 വാർഡുകളിലുള്ള ജനപ്രതിനിധികളും നാട്ടുകാരും കൈകോർത്തു നടത്തിയ പ്രതിഷേധ സംഗമം ജനങ്ങളുടെ ആവശ്യം അനുവദിച്ചില്ലെങ്കിൽ ശക്തമായ സമരം തുടരാനുള്ള താക്കീതു കൂടിയായി. പ്രതിഷേധ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി ചെയർമാനും നഗരസഭ അംഗവുമായ പി.രമേശ് അധ്യക്ഷത വഹിച്ചു.

എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ ചെയർമാൻ വി.എം.മുനീർ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, ആക്ഷൻ കമ്മിറ്റി കൺവീനർ മജീദ് കൊല്ലമ്പാടി, നഗരസഭംഗങ്ങളായ മമ്മുചാല, ബി.എസ്. സൈനുദ്ദീൻ തുരുത്തി, ലളിത, സമീറ റസാക്ക്, അസ്മാ മുഹമ്മദ്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, അണങ്കൂർ ഭജനമദിരം പ്രസിഡന്റ് കമലാക്ഷൻ, കൊല്ലമ്പാടി ജമാഅത്ത് ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി, ക്ഷേത്രം പ്രസിഡന്റ് അശോകൻ അണങ്കൂർ, മുസ്‍ലിംലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹമീദ് ബെദിര, സിപിഎം ഏരിയ സെക്രട്ടറി ഹനീഫ, വിദ്യാനഗർ ലോക്കൽ സെക്രട്ടറി അനിൽ ചെന്നിക്കര,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!