KSDLIVENEWS

Real news for everyone

ഗോഡൗണില്‍ നിന്ന് കടത്തിയത് 500ലധികം ടിവികള്‍; വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍

SHARE THIS ON

ന്യൂഡൽഹി: ഗോഡൗണിൽ നിന്ന് എൽഇഡി ടിവികൾ മോഷ്ടിച്ച സംഭവത്തിൽ വെയർഹൗസ് മാനേജർ അറസ്റ്റിൽ. 590 ടിവികളാണ് ഇയാൾ ഗോഡൗണിൽ നിന്ന് കടത്തിയത്. രാജസ്ഥാനിലാണ് സംഭവം. 39 കാരനായ നാഗൗർ സ്വദേശിയായ ദിനേശ് ചിറ്റ്ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്.

ചൊവ്വാഴ്ചയാണ് കമൽ തോഷ്നിവാൾ എന്നയാൾ തന്റെ ഗോഡൗണിൽ നിന്ന് 590 എൽഇഡി ടിവികൾ മോഷണം പോയതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോൾ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരിൽ നൽകിയ രണ്ട് ഇ-വേ ബില്ലുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.


ഇതോടെ പരാതിക്കാരന്റെ കമ്പനിയുടെ മാനേജർ ഈ രണ്ട് ബില്ലുകൾ നൽകുകയും രണ്ട് ട്രക്കുകളിലായി 590 എൽഇഡി ടിവികൾ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി.

പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും എൽഇഡി ടിവികൾ അടങ്ങിയ ട്രക്കുകൾ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോൺ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


മോഷ്ടിച്ച ടിവികളെല്ലാം വസന്ത് കുഞ്ച് എൻക്ലേവിലെ വാടക സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, തന്റെ പേരിൽ നാഗൗറിൽ എസ്എസ് ഇലക്ട്രോണിക്സ് എന്ന കട നടത്തുന്നുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തി.

സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണിൽ നിന്ന് ടിവികൾ മോഷ്ടിച്ചതെന്നും ദിനേശ് ചോദ്യംചെയ്യലിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!