KSDLIVENEWS

Real news for everyone

കാസര്‍കോട് ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായ സംഭവം; രണ്ട്‌ സഹോദരന്‍മാരെ അറസ്റ്റ് ചെയ്തു

SHARE THIS ON

കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിലെ ഏഴ് വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ രണ്ട്‌ സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവന്‍, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥികള്‍ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ആറും അമ്ബലത്തറ സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

പീഡനത്തിന് ഇരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ അറസ്റ്റിലായ മാധവന്‍, മണി എന്നിവരെ കൂടാതെ ഒരാള്‍ക്കെതിരെയും പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. ഏഴ് വിദ്യര്‍ഥികളാണ് പീഡനത്തിന് ഇരയായത്. വ്യത്യസ്ത സമയങ്ങളിലായാണ് ഏഴ് വിദ്യാര്‍ഥികളും പീഡിപ്പിക്കപ്പെട്ടതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!