KSDLIVENEWS

Real news for everyone

പ്രതിപക്ഷത്തെ കാഴ്ചക്കാരാക്കി കേന്ദ്രം: സുപ്രധാന പാര്‍ലമെന്ററി സമിതികളില്‍ നിന്ന് പ്രതിപക്ഷം പുറത്ത്

SHARE THIS ON

ദില്ലി: സുപ്രധാന പാര്‍ലമെന്‍റി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷം പുറത്തായി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.

ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറത്ത് വന്നത്. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെ മാത്രം അധ്യക്ഷ പദമാണ് ഉള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെയും അധ്യക്ഷ പദമില്ലാത്ത സ്ഥിതിയായി.

ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി പകരം ബിജെപി എംപിയും റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ഈ സമിതിയെ മുന്‍പ് നയിച്ചത് കോണ്‍ഗ്രസിലെ തന്നെ ആനന്ദ് ശര്‍മ്മയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരായിരുന്നു ഐടി കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. ഇദ്ദേഹത്തെ മാറ്റി മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ അംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!