നോര്‍വെ മാതൃക ആദ്യം പഠിക്കും, മുഖ്യമന്ത്രിയും നോര്‍വെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തിയത്. നോര്‍വെയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോര്‍വെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്‍പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു
മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി, സ്വീകരിച്ച് ഇന്ത്യന്‍ സ്ഥാനപതി

