KSDLIVENEWS

Real news for everyone

സാങ്കേതിക വിപ്ലവത്തിന്റെ പുതുയുഗപ്പിറവി; നാല് നഗരങ്ങളില്‍ ഇന്ന് മുതല്‍ 5ജി ലഭ്യമാകും

SHARE THIS ON

ന്യൂഡല്‍ഹി | രാജ്യത്ത് സാങ്കേതിക വിപ്ലവത്തിന്റെ പുതുയുഗ പിറവിക്ക് തുടക്കമിട്ട് നാല് നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ഇന്ന് ലഭ്യമാകും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ റിലയന്‍സ് ജിയോ ആണ് രാജ്യത്ത് ആദ്യമായി അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5ജി ലഭ്യമാക്കുന്നത്. നിലവില്‍ ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും സേവനം ലഭ്യമാകുക. ബീറ്റ ട്രെയലിന്റെ ഭാഗമായാണ് ഇപ്പോള്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മറ്റു നഗരങ്ങളിലേക്കും 5ജി സേവനം ലഭ്യമാക്കും.

5ജി സേവനം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ റിലയന്‍സ് ജിയോ പ്രത്യേക പ്രാരംഭ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ ഒരു ജിബിപിഎസ് സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് പരിധികളില്ലാത്ത 5ജി സേവനം ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചു. സേവനം ലഭിക്കുന്നതിന് നിലവിലെ സിംകാര്‍ഡ് മാറ്റേണ്ടതില്ലെന്നും കമ്ബനി അറിയിച്ചു. 5ജി ഫോണുകളില്‍ സ്വമേധയാ കണക്ഷന്‍ 5ജിയിലേക്ക് മാറും.

ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!