KSDLIVENEWS

Real news for everyone

ഫലസ്തീൻ വിഷയം; ഇസ്രായേലിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം

SHARE THIS ON

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം. ബ്രിട്ടണിലും, ബെര്‍ലിനിലുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലികള്‍ അരങ്ങേറി.

മാഞ്ചസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്‌ സ്‌ക്വയറില്‍ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഡ്യ റാലിയില്‍ ബ്രിട്ടീഷ് പൗരൻമാരും പ്രവാസികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. ഫലസ്തീന് മേല്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ മറവില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. റാലിയില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനും ബ്രിട്ടീഷ് ചാനലായ BBCയ്ക്ക് എതിരേയും റാലിയില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി.

ഇസ്രയേല്‍ ഗസ്സയില്‍ തുടരുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ നോട്ടിങ്ഹാമില്‍ നടന്ന റാലിയിലും

ആയിരങ്ങളാണ് പങ്കെടുത്തത്. ഫോറസ്റ്റ് ഫീല്‍ഡ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച റാലി നോട്ടിങ്ഹാം നഗരം ചുറ്റി ബിബിസി ഓഫീസിന് മുന്നില്‍ അവസാനിച്ചു.

വെടിനിര്‍ത്തല്‍ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ നോട്ടിങ്ഹാം റെയില്‍വെ സ്റ്റേഷൻ ഉപരോധിച്ചു. ഫലസ്തീൻ സോളിഡാരിറ്റി കാമ്ബെയ്‌നിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്‌ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച നോട്ടിങ്ഹാം സിറ്റി കൗണ്‍സില്‍ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബര്‍ലിനിലും റാലി നടന്നു. ജര്‍മൻ പൗരൻമാരും പ്രവാസികളും ഉള്‍പ്പടെ പങ്കെടുത്ത പ്രതിഷേധ റാലി ജൂത സംഘടനകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് സംഘടിപ്പിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങമായ അലക്‌സാണ്ടര്‍

പ്ലാറ്റ്‌സില്‍ സമാപിച്ചു. അടുത്ത കാലത്ത് ജര്‍മനി സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പ്രതിഷേധ റാലിയായിരുന്നു ഇന്നലത്തേത്.

അതേസമയം വെടിനിര്‍ത്തല്‍ തള്ളിയ ഇസ്രായേല്‍ ഗസ്സയില്‍ യു.എൻ സ്‌കൂളും ബോബിട്ട് തകര്‍ത്തു. നിരവധി സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്ന ഗസ്സയില്‍ മരണ സംഘ്യ 9500 കവിഞ്ഞിരിക്കുകയാണ്. അറബ് രാജ്യങ്ങളുടെ സമ്മര്‍ദം കണക്കിലെടുത്തു ഗസ്സയിലേക്കുള്ള സഹായം വര്‍ധിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.. ഇസ്രായേലിന്റെ 24 സൈനിക ടാങ്കുകള്‍ തകര്‍ത്തതായി അറിയിച്ച ഹമാസ് ഗസ്സാ പോരാട്ടം ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!