KSDLIVENEWS

Real news for everyone

തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; കൊടുത്തത്‌‌ സ്വപ്നയ്ക്കെന്ന് സന്തോഷ്

SHARE THIS ON

തിരുവനന്തപുരം/കൊച്ചി: ഐഫോൺ വിവാദത്തിൽ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പൻ ഫോൺ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്.

ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാൻ വിനോദിനി തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം നിഷേധിക്കുകയാണ് അവർ. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

അതേ സമയം താൻ ഐഫോണുകൾ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്നും വിനോദിനിയെ അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് കോഴയായ നൽകിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

താൻ ആറു ഫോണുകൾ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പൻ പറയുന്നു. വില കൂടിയ ഫോൺ കോൺസുൽ ജനറലിന് നൽകാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

അതേ സമയം തനിക്ക് സ്വപ്ന ഫോൺ തന്നിരുന്നോ എന്ന കാര്യത്തിൽ വിനോദിനി ബാലകൃഷ്ണൻ വ്യക്തത വരുത്തിയിട്ടില്ല.

സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അവർക്ക് നോട്ടീസ് നൽകിയിരുന്നു.

ഐഎംഇ നമ്പർ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഈ ഫോണിൽ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!