ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; നാളെയും സ്കൂളുകൾക്ക് അവധി

കൊച്ചി∙ ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ലാസുകള്‍ക്കു ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയില്‍ ഇതു ബാധകമായിരിക്കും. വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്കു മാറ്റമില്ലെന്നു കലക്ടര്‍ അറിയിച്ചു.”

