KSDLIVENEWS

Real news for everyone

ബംഗാളില്‍ വി. മുരളീധരന്റെ വാഹനത്തിനു നേരെ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു

SHARE THIS ON

കൊൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്.

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരൻ പറഞ്ഞു. ഒരു കാർ തകർക്കപ്പെടുകയും പേഴ്സണൽ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വി. മുരളീധരൻ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.

Watch video👇

https://twitter.com/i/status/1390209778798923778

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!