KSDLIVENEWS

Real news for everyone

നിർധന കുടുംബങ്ങൾക്ക് സ്വാന്ത്വനമേകി മൊഗ്രാൽ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ റിലീഫ്.

SHARE THIS ON

മൊഗ്രാൽ. കോവിഡ് കാലത്തും, റംസാനിലും ദുരിതത്തിലായ നിർധന കുടുംബങ്ങൾക്ക് സാന്ത്വനവുമായി മൊഗ്രാൽ മേഖലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ റംസാൻ റിലീഫ് ശ്രദ്ദേയമായി.

നൂറുകണക്കിന് കുടുംബങ്ങൾക്കാണ് റംസാൻ റിലീഫിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ കമ്മിറ്റി ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. നിരവധി രോഗികൾക്ക് ധനസഹായവും നൽകി. മൊഗ്രാൽ പ്രദർശിനി ഭവനിൽ വച്ച് നടന്ന ചടങ്ങ് ദുബായ് ആസ്ഥാനമായി പ്രവർത്തിച്ച വരുന്ന ഇൻകാസിന്റെ മുഖ്യസംഘാടകൻ മുനീർ കുമ്പള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് അംഗങ്ങളായ എം എ മൂസ, രമേശ്‌ ഗാന്ധിനഗർ, മുഹമ്മദ് അബ്‌കോ, യുസുഫ് കോട്ട, ശരീഫ് ദീനാർ, മുഹമ്മദ് കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, എച് ശരീഫ്, മുവാസ് എന്നിവർ സംബന്ധിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

ഫോട്ടോ :മൊഗ്രാൽ മേഖലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നിർധന കുടുംബങ്ങൾക്കുള്ള റംസാൻ റിലീഫിന്റെ ഭാഗമായുള്ള കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ദുബായ് ഇൻകാസ് പ്രതിനിധി മുനീർ കുമ്പള ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!