KSDLIVENEWS

Real news for everyone

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

SHARE THIS ON

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ്സ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടന്‍. വൈകുന്നേരം 5.30 ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ബസ്സ് കെ.എസ്.ആര്‍.ടി.സിയുടെ പിന്നില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഒരു ഭാഗം മുഴുവന്‍ കീറിയെടുത്ത നിലയിലായിരുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ടൂറിസ്റ്റ് ബസ്സ് ഡ്രൈവറോട് ബസ് അമിത വേഗതയിലാണെന്ന കാര്യം കുട്ടികള്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ പരസ്പരവും ഇക്കര്യം പങ്കുവെച്ചിരുന്നു. പക്ഷെ വിദ്യാര്‍ഥികള്‍ സിനിമ കാണുന്നതിനാല്‍ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചില്ല. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും ഇക്കാര്യം അവരോട് തന്നെ സൂചിപ്പിച്ചിരുന്നൂവെന്നും പരിക്കേറ്റ കുട്ടികളില്‍ ഒരാളുടെ അമ്മയും പ്രതികരിച്ചു. എന്നാല്‍ രണ്ട് ഡ്രൈവറുണ്ടെന്നും മാറി മാറി ഓടിച്ചുകൊള്ളാമെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!