KSDLIVENEWS

Real news for everyone

സ്പീഡ് ഗവര്‍ണറില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തി; അമിത വേഗതയിലെന്ന് ഉടമക്ക് അലര്‍ട്ട് പോയിരുന്നു: എസ് ശ്രീജിത്ത്

SHARE THIS ON

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അപകടമുണ്ടാക്കിയ
ബസിലെ സ്പീഡ് ഗവര്‍ണറിലടക്കം മാറ്റം വരുത്തിയിരുന്നെന്ന് കണ്ടെത്തി. കിലോമീറ്ററില്‍ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച്‌ പല ഫിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി. ബസ് അമിത വേഗത്തിയായിരുന്നെന്ന് ഉടമക്ക് ക്യത്യമായി അലര്‍ട്ട് പോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് സമീപത്തെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നിയമലംഘനങ്ങള്‍ ഒരുപാട് കണ്ടത്തിയതിന് പിന്നാലെ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി. മാത്രമല്ല ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികള്‍, യാത്രാമൊഴിയേകി നാട്

അതേസമയം അപകടത്തിന് ശേഷം ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ ജോമോനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവര്‍ ജോമോനും ബസുടമ അരുണും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചവറ പൊലീസ് ജോമോനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെയാണ് ജോമോന്‍ പിടിയിലായത്. ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ചവറയില്‍ പിടിയിലായ ജോമോനെ വടക്കഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. ശേഷമാകും കൂടുതല്‍ നടപടി.

നടുക്കം മാറുന്നില്ല; ഈ മനുഷ്യക്കുരിതികള്‍ക്ക് അറുതിവരുത്തണം, നിയമലംഘനങ്ങള്‍ തടഞ്ഞേ മതിയാകൂ: കെ സുധാകരന്‍

അര്‍ധരാത്രിയായിരുന്ന നാടിനെ ഞെട്ടിച്ച അപകടം നടന്നത്. വടക്കഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെ എസ് ആര്‍ ടി സി യാത്രക്കാരും ഉള്‍പ്പെടുന്നു. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!