KSDLIVENEWS

Real news for everyone

കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം; ഇന്ദിരാ ഭവൻ ഉദ്‌ഘാടനം ജനുവരി 15ന്

SHARE THIS ON

ന്യുഡല്‍ഹി: കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം. കോട്ല മാര്ഗ് റോഡിലെ 9Aയില്‍ ‘ഇന്ദിരാ ഭവൻ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്‌ഘാടനം ചെയ്യും.

ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍ക്ക് പുറമെ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഫറൻസ് ഹോളുകള്‍, മറ്റ് സംഘടനകള്‍ക്കുള്ള ഓഫിസുകള്‍ തുടങ്ങിയവ ഉണ്ടാകും. കോട്ല മാർഗ് റോഡ് 9A , ഇന്ദിരാ ഭവൻ എന്ന വിലാസമാകും ഇനി പുതിയ ആസ്ഥാനമദിരത്തിന് ഉണ്ടാകുക.

2016ലാണ് പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാല്‍ ഫണ്ട് ലഭ്യതക്കുറവ് മൂലം പലപ്പോഴുമായി പണികള്‍ മുടങ്ങി. തുടർന്ന് കെ സി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായതോടെ നിർമാണം ഊർജിതമായി മുന്നോട്ടുനീങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!