KSDLIVENEWS

Real news for everyone

എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സമ്മേളനം ആഗസ്ത് 8 ന് ഞായറാഴ്ച്ച

SHARE THIS ON

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പാർട്ടിയുടെ മുഴുവൻ ബ്രാഞ്ചുകളിലും സമ്മേളനങ്ങളും പ്രതിനിധി സഭ കളും പുർത്തിയാക്കി പഞ്ചായത്ത് സമ്മേളനത്തിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി പഞ്ചായത്ത് കമ്മിറ്റി.

എരിയാൽ, ആസാദ് നഗർ, ചൗക്കി, മജൽ, കല്ലങ്കൈ, ബള്ളൂർ, കുന്നിൽ, പുത്തൂർ, മൊഗർ എന്നി ബ്രാഞ്ചുകളിൽ സമ്മേളനങ്ങളിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സമ്മേളനം ആഗസ്ത് 8 ന് രാവിലെ 9.30 ന് പ്രസിഡൻ്റ് അഹമ്മദ് ചൗക്കി പതാക ഉയർത്തുന്നതോടെ ആരംഭിക്കും.
ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പഞ്ചായത്ത് പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽ ജബാർ ഉദ്ഘാടനം ചെയ്യും ജില്ല,മണ്ഡലം നേതാക്കൾ സംബന്ധിക്കും.

കോവിഡ് പ്രോട്ടോകോൾ നിലവിലുള്ള സഹചര്യത്തിൽ പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണം ചുരുക്കിയായിരിക്കും പ്രതിനിധി സഭ ചേരുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!