അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും; നീതി വിജയിച്ചുവെന്ന് അബ്ദുള്ള

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍, വിസ്ഡം നേതാവ് ഡോക്ടര്‍ അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. നടപടിയില്‍ യുഡിഎഫില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്.
ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ സന്തോഷമെന്ന് ഡോ. അബ്ദുല്ല ബാസില്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മാപ്പ് പറയണമെന്ന് ആ ചര്‍ച്ചയില്‍ വച്ച് തന്നെ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയാറാകുന്നില്ല. അതിന് ശേഷം ഈ വംശീയ പരാമര്‍ശങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു വീഡിയോ ചെയ്യുന്നതോടെയാണ് പൊതുജനത്തിന്റെ ശ്രദ്ധയിലേക്ക് ഇത് വരുന്നത്. വംശീയത പറഞ്ഞ ആളുകള്‍ക്കെതിരെ ഒരുപാട് കേസുകള്‍ പോയിട്ടുണ്ട്. അതിനൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. പക്ഷേ, അതിനെ എതിര്‍ത്ത എനിക്കെതിരെ ഒരു കേസ് വരുന്നതായിട്ടാണ് കാണുന്നത്. അത് തന്നെ പൊലീസ് തിടുക്കത്തില്‍ എഫ്‌ഐആര്‍ ഇടുന്നതാണ് കണ്ടത് – അബ്ദുള്ള ബാസില്‍ പറഞ്ഞു.
നീതി വിജയിച്ചുവെന്നും കേസില്‍ മെറിറ്റ് ഇല്ല എന്നുള്ളത് കൊണ്ടാണ് നടപടി മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി – അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. അബ്ദുല്ല ബാസിലിനെതിരായ പൊലീസ് നടപടിയില്‍ യുഡിഎഫിനുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. കേസ് പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു

