iceberg ന്റെ ഔട്ട്ലെറ്റ് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള : വ്യാപാരരംഗത്ത് പുത്തൻ ആശയങ്ങളുമായി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഉപ്പളയുടെ ഹൃദയഭാഗത്ത് ശീതളപാനീയത്തിന്റെ പുതു രുചിയാണ് നൂതന ബ്രാൻഡായ iceberg പുറത്തിറക്കിയത്. *Ice berg* ന്റെ പുതിയ ഔട്ട്ലെറ്റ് ഉപ്പള സൽമാൻ കോംപ്ലക്സിൽ വർണ്ണ ശബളമായ ചടങ്ങോടെ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് പാർട്ണർ മാരായ സാഹിർ യഹ്യ തളങ്കര ,റംഷി അഹമദ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസർമൊഗ്രാൽ, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ, മഞ്ചേശ്വരം സബ്ഇൻസ്പെക്ടർ അൻസാർ, സാമൂഹ്യ സംസ്കാരിക വാണിജ്യ മേഖലകളിലെപ്രമുകരായ ഹനീഫ് ഗോൾഡ് കിംഗ്, അബു തമാം, എം ബി യുസഫ് അലി മാസ്റ്റർ, കെ ഇഖ്ബാൽ,കെ വി യുസഫ്, ബി എം മുസ്തഫ, തുടങ്ങിയവർ സംബന്ധിച്ചു.
മജീദ് വെൽഫിറ്റ് നന്ദി പ്രകാശിപ്പിച്ചു.
പുതിയ വിഭവങ്ങളുമായി നല്ല ഹൈജീനിക്ക് സൗകര്യത്തോടെ വരുന്നവരെ സ്വീകരിക്കുമെന്ന് ഐസ്ബർഗ് ടീം അംഗങ്ങൾ പറഞ്ഞു.

