പിഎസ്‍സി തട്ടിപ്പ്: എസ്‌എഫ്‌ഐ നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് പ്രോസിക്യൂഷന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വന്‍ വിവാദമായകേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം നല്‍കാനുള്ള ക്രൈം ബ്രാഞ്ചിന്‍െറ നടപടി.
അതേ സമയം കേസിലെ പ്രതിയായ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയ മൂന്ന് പൊലീസുകാരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കവും തുടങ്ങി. പി.എസ്.സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റിള്‍ പരീക്ഷയിലെ ഹൈ ടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുന്‍ എസ്‌എഫ്‌ഐ നേതാക്കളാണ് സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.
പരീക്ഷ ഹാളില്‍ പ്രതികള്‍ മൊബൈല്‍ ഫോണുമായാണ് കയറിയത്. ചോദ്യ ചേപ്പര്‍ ഫോട്ടെയടുത്ത് സുഹൃത്തായ പൊലീസുകാരന്‍ ഗോകുലിന് അയച്ചു.കൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേര്‍ന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി റാങ്കുപട്ടിയില്‍ ഇടം നേടിയതോടെയാണ് വിവാദമായത്.
യൂണിവേഴ്സിറ്റി കോളിജിലെ കത്തികുത്തികേസിലെ പ്രതികള്‍കളെ സഹായിക്കാന്‍ പൊലീസുകാരനും മറ്റ് സുഹൃത്തുക്കളും സംസ്കൃത കോളജില്‍ ഇരുന്നാണ് ഉത്തരങ്ങള്‍ അയച്ചത്. 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ്‌എപി ക്യാമ്ബലിലെ പൊലീസുകാരനായ ഗോകുല്‍ അന്നേ ദിവസം ജോലിക്കായി ഹാജരായിരുന്നില്ല. ഗോകുല്‍ ജോലിക്ക് ഹാജരായതായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തി.
വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ മറ്റൊരു കേസെമെടുത്തിട്ടുണ്ട്. പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂര്‍വ്വം കുറ്റകൃത്യത്തില്‍ ഈ പൊലീസുകാര്‍ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പൊലീസ്
സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം.പ്രതിയാക്കപ്പെട്ട ഒരു പൊലീസുകാരന്‍ ഇന്ന് എസ്‌ഐയാണ്. മറ്റ് രണ്ടു പൊലീസുകാര്‍ എആര്‍ ക്യാമ്ബലിലേക്കും മാറി. ഈ രണ്ടുപോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് നീക്കം.
നേരത്തെ റിമാന്‍ഡ് ചെയ്യപ്പെട്ട ഗോകുലിനെ ഇപ്പോള്‍ സസ്പെന്‍ഷനിലാണ് പരീക്ഷ ഹാളില്‍ മേല്‍നോട്ട വീഴ്ച വരുത്തിയതിന് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിരുന്നു. ഇവരെയും പ്രതിസ്ഥാനത്തുനിന്നും മാറ്റി സാക്ഷിയാക്കിയിട്ടുണ്ട്. കേരളത്തില്‍ കോളിളം സൃഷ്ടിച്ച ഒരു കേസുണ്ടായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ കുറ്റപത്രം കൊടുത്തിട്ടില്ല. നസീമും ശിവരജ്ഞിത്തും അടക്കമുള്ള പ്രതികള്‍ ജാമ്യത്തിലാണ്.

