പെട്രോൾ വില വർദ്ധന
മുസ്ലിം ലീഗ് പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധിച്ചു

ചൗക്കി : ഇന്ധന വില നിയന്ത്രിക്കുക ,സാധാരണക്കാരെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കേന്ദ്ര കേരള സർക്കാരുകളുടെ നയങ്ങൾക്കെതിരെ മൊഗ്രാൽ പുത്തൂർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധിച്ചു
പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി കമ്പാർ ഉൽഘാടനം ചെയ്തു
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു
എ എ ജലീൽ , മഹ്മൂദ് കുളങ്കര , നൂറുദ്ധീൻ കോട്ടക്കുന്ന് , മുജീബ് കമ്പാർ , റാഫി എരിയാൽ , നൗഫൽ പുത്തൂർ , എം എ നജീബ് , കരീം ചൗക്കി ,എസ് എച്ച് ഹമീദ് , നസീർ കല്ലങ്കൈ , മൂസാ ബാസിത്ത് , സത്താർ ചൗക്കി തുടങ്ങിയവർ സംബന്ധിച്ചു

