രാത്രികാല വിനോദയാത്രാ നിരോധനം: വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം ∙ രാത്രികാല വിനോദയാത്രാ നിരോധനത്തിൽ വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ. ഗതാഗത കമ്മിഷണറോടാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിശദീകരണം തേടിയത്. ഗതാഗത കമ്മിഷണർ നാലാഴ്ചയ്ക്കകം വിഷയത്തിൽ മറുപടി നൽകണം.
പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. സ്കൂളുകളിൽനിന്നു വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദേശം നിർബന്ധമായും പാലിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. രാത്രി 9 മുതൽ രാവിലെ 6 വരെയാണു യാത്ര പാടില്ലെന്നു നിർദേശിച്ചിട്ടുള്ളത്.

