കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നു; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താല്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 38 കാരന് ഭാര്യയെ ഷാള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
ദിണ്ടുഗലില്‍ നിന്നുള്ള അമിര്‍തലിംഗം ചിത്രയെ വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിര്‍തലിംഗം. ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരന്തരം റീലുകള്‍ പോസ്റ്റ് ചെയ്തിരുന്നു.

