KSDLIVENEWS

Real news for everyone

വാര്‍ത്താസമ്മേളനത്തില്‍ 2 ചാനലുകളെ വിലക്കിയ സംഭവം: ഗവര്‍ണറുടെ നടപടിക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

SHARE THIS ON

കാസര്‍കോട്: വാര്‍ത്താസമ്മേളനത്തിന് വിളിച്ച്‌ കൈരളി, മീഡിയ വണ്‍ ചാനലുകളെ വിലക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള യൂനിയന്‍ ഓഫ് വര്‍കിങ് ജേര്‍ണലിസ്റ്റ്‌സിന്റെ (KUWJ) നേതൃത്വത്തില്‍ കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച എറണാകുളം ഗസ്‌റ്റ്‌ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൈരളിയുടെ കെ എം ഉമേഷ്‌, മീഡിയ വണിന്റെ മുഹ്‌സിന എന്നീ ലേഖകരെയാണ്‌ ഗവര്‍ണര്‍ പുറത്താക്കിയത്. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ റിപോര്‍ടര്‍ ടിവിയുടെ പ്രതിനിധി അശ്വിനും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. കൈരളി, മീഡിയ വണ്‍ റിപോര്‍ടര്‍മാര്‍ പുറത്തുപോയെന്ന്‌ ഉറപ്പാക്കിയശേഷമാണ്‌ ഗവര്‍ണര്‍ തുടര്‍ന്ന് സംസാരിച്ചത്‌.

പ്രസ് ക്ലബില്‍ നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം, സെക്രടറി കെവി പത്മേഷ്, നഹാസ് പി, വിനോദ് പായം, പി രവീന്ദ്രന്‍, ഫൈസല്‍ ബിന്‍ മുഹമ്മദ്, അബ്ദുര്‍ റഹ്‌മാന്‍ ആലൂര്‍, ശഫീഖ് നസ്റുല്ല, നാരായണന്‍ കരിച്ചേരി, വേണുഗോപാല കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!