KSDLIVENEWS

Real news for everyone

യുദ്ധം തുടങ്ങിയതു മുതല്‍ നഷ്ടം 13 ബില്യണ്‍ ഡോളര്‍; കനത്ത സാമ്ബത്തിക പ്രതിസന്ധിക്ക് മുമ്ബില്‍ ഇസ്രായേല്‍

SHARE THIS ON

ടെല്‍അവീവ്: ഫലസ്തീൻ മണ്ണിലെ അധിനിവേശ ആക്രമണം ഇസ്രായേല്‍ സമ്ബദ് വ്യവസ്ഥയ്ക്കു മേല്‍ കനത്ത ആഘാതമുണ്ടാക്കിയതായി റി

ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഒരു മാസത്തിനിടെ 13 ബില്യണ്‍ യുഎസ് ഡോളറിന്റെ (50 ബില്യണ്‍ ഷെകല്‍) സാമ്ബത്തിക നഷ്ടമാണ് ഇസ്രായേലിനുണ്ടായത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രായേല്‍ ദിനപത്രമായ യെദിയോ താറോനോഥ്‌ ആണ് നഷ്ടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഒരു മാസത്തിനിടെ ഇസ്രായേലിന്റെ വിദേശ കരുതല്‍ ധനത്തില്‍ ഏഴ് ബില്യണ്‍ യുഎസ് ഡോളറിന്റെ കുറവുമുണ്ടായിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിക്ക് പുറമേ, ദശലക്ഷണക്കിന് ഡോളര്‍ വില വരുന്ന ടാങ്കുകളും മറ്റു യുദ്ധവാഹനങ്ങളും യുദ്ധഭൂമിയില്‍ തകര്‍ക്കപ്പെടുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഹമാസുമായുള്ള യുദ്ധം ഇസ്രായേലിന് 50 ബില്യണ്‍ യുഎസ് ഡോളറിലേറെ അധികച്ചെലവുണ്ടാക്കും എന്നാണ് ഇസ്രായേല്‍ ധനകാര്യമന്ത്രാലയമായ കാല്‍കാലിസ്റ്റ് പറയുന്നത്.

അമ്ബത് ബില്യണ്‍ ഷെകലിന്റെ നഷ്ടം താഴെ പറയും വിധം;

* സുരക്ഷാ, സൈനിക ചെലവുകള്‍ ആകെ 30 ബില്യണ്‍ ഷെകല്‍, റിസര്‍വ് സൈനികരുടെ ബജറ്റില്‍ നിന്നാണ് പ്രാഥമികമായി ഇത് നീക്കിവച്ചിട്ടുള്ളത്. 14.3 ബില്യണ്‍ ഡോളര്‍ യുഎസ് സഹായമാണ്.

* ഗസ്സ മുനമ്ബിലെ 24 സെറ്റില്‍മെന്റുകളിലായി 10 ബില്യണ്‍ ഷെകലിന്റെ നഷ്ടമുണ്ടായിട്ടുണ്ട്.

* ഇസ്രായേലിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അഞ്ചു ബില്യണ്‍ ഷെകലിന്റെ നഷ്ടമുണ്ടായി. തെക്കിലും വടക്കിലും ഭവനരഹിതരായ ആളുകള്‍ക്ക് രണ്ടു ബില്യണ്‍ ഷെകലിന്റെ ബജറ്റ്.

* ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ക്കായുള്ള സപ്പോര്‍ട്ട് എയ്ഡിലേക്കുള്ള ബജറ്റ് 12 ബില്യണ്‍ ഷെകല്‍ വരും.

* ആയിരക്കണക്കിന് ചെറുകിട വ്യാപാരങ്ങള്‍ പാപ്പരായി.

* ആയിരക്കണക്കിന് ഇസ്രായേല്‍ തൊഴിലാളികള്‍ ശമ്ബളമില്ലാ അവധിയില്‍ പ്രവേശിക്കാൻ നിര്‍ബന്ധിതരായി.

ഇതുവരെ 224,000 ഇസ്രായേലികള്‍ സെറ്റില്‍മെന്റില്‍ നിന്ന് പുറത്തായി എന്നാണ് പത്രം പറയുന്നത്. ഇതില്‍ 115,000 പേരും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുകള്‍ ഉപേക്ഷിച്ചത്. ഗസ്സ അതിര്‍ത്തിയോട് ചേര്‍ന്ന 29 സെറ്റില്‍മെന്റുകളും ലബനീസ് അതിര്‍ത്തിയോട് ചേര്‍ന്ന 22 സെറ്റില്‍മെന്റുകളുമാണ് ഒഴിപ്പിച്ചത്. വീടൊഴിഞ്ഞു പോയവരില്‍ ഒരു ലക്ഷത്തോളം പേര്‍ രാജ്യത്തെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്.

വിപണിയില്‍ ഇസ്രായേല്‍ കറൻസിയായ ഷെകല്‍ പിടിച്ചുനില്‍ക്കാൻ പാടുപെടുകയാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം എട്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളറിനെതിരെ ഷെകലിന്റെ വിനിമയം നടക്കുന്നത്. കറൻസിയുടെ ഇടിവ് പിടിച്ചുനിര്‍ത്താൻ വേണ്ടി 7.3 ബില്യണ്‍ ഡോളറാണ് ഇതുവരെ ബാങ്ക് ഓഫ് ഇസ്രായേല്‍ ചെലവഴിച്ചത്.

വിജനമായ ബെൻ ഗുറിയോൻ വിമാനത്താവളം

യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ സാമ്ബത്തിക വിദഗ്ധര്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച നല്‍കിയ കത്തില്‍ ബാങ്ക് ഓഫ് ഇസ്രായേല്‍ മുൻ ഗവര്‍ണര്‍ ജേക്കബ് ഫ്രെങ്കെല്‍ അടക്കം 300 സാമ്ബത്തിക വിദഗ്ധരാണ് ഒപ്പുവച്ചിരുന്നത്. കത്തിനോട് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

സംഘര്‍ഷത്തിന്റെ ദൈര്‍ഘ്യവും ഗൗരവവും അനുസരിച്ച്‌ ഇസ്രയേലിന്റെ കടം തരംതാഴ്ത്തുമെന്ന് ഫിച്ച്‌ അടക്കമുള്ള ക്രഡിറ്റ് റേറ്റിങ് ഏജൻസികള്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പണം കടമെടുക്കുന്ന വേളയില്‍ തിരിച്ചടവിന്റെ പലിശ ബാധ്യത വര്‍ധിക്കും.

അതിനിടെ, ജനജീവിതവും വ്യാപാരങ്ങളും പരിഗണിച്ച്‌ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ധനകാര്യ മന്ത്രാലയം യുദ്ധ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നല്‍കി. യുദ്ധമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോയവരെ പരിഗണിച്ചാണ് പാക്കേജ്. ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്ക് ഗ്രാന്റുകളും ഗവണ്‍മെന്റ് വായ്പകളും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കേജ് സെനറ്റിന്റെ അംഗീകാരം

ലഭിക്കേണ്ടതുണ്ട്.

യുദ്ധം വ്യാപാരമേഖലയില്‍ കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ‘സര്‍ക്കാര്‍ ജനങ്ങളെ ഉപേക്ഷിച്ചു’ എന്നാണ് ഇസ്രായേല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ മേധാവി റോൻ തോമര്‍ ഫിനാൻഷ്യല്‍ ടൈംസിനോട് പ്രതികരിച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ച്‌ തൊഴിലില്ലായ്മാ നിരക്കിലും വര്‍ധനയുണ്ടായി. ഒക്ടോബറില്‍ മാത്രം 70,000 പേര്‍ തൊഴില്‍ രഹിത രജിസ്റ്ററില്‍ പേരു ചേര്‍ത്തതായി ഇസ്രായേല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് പറയുന്നു. മുൻ മാസത്തെ അപേക്ഷിച്ച്‌ 57,000 പേരുടെ വര്‍ധനാണ് ഇതിലുണ്ടായതെന്ന് ഹീബ്രു പത്രം ഗ്ലോബ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

ഹമാസ് റോക്കറ്റ് ആക്രണത്തിന് പിന്നാലെ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തിയ അധിനിവേശത്തില്‍ ഇതുവരെ 10,328 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 4,237 പേര്‍ കുട്ടികളും 2,719 പേര്‍ സ്ത്രീകളുമാണ്. 1,600 പേരാണ് ഇസ്രായേല്‍ ഭാഗത്ത് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ വേണമെന്ന അന്താരാഷ്ട്ര സമ്മര്‍ദം വകവയ്ക്കാതെയാണ് ഇസ്രായേല്‍ ആക്രമണവുമായി മുമ്ബോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!