KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് പൂച്ചക്കാട്ട് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്; പിതാവിനെതിരെ കേസെടുത്ത് പോലീസ്

SHARE THIS ON

പൂച്ചക്കാട്: കാസർകോട് പൂച്ചക്കാട്ടിൽ, 17-കാരന് വീട്ടിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. കുട്ടിയുടെ പിതാവിന്റേതാണ് തോക്ക്. അഫാസ് അഹമ്മദ് എന്ന കുട്ടിയ്ക്കാണ് വെടികൊണ്ട് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. തോക്ക് പരിശോധിക്കവേ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് അഫാസിന്റെ മൊഴി. 

കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിന് അഫാസിന്റെ പിതാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!