KSDLIVENEWS

Real news for everyone

ലോകായുക്ത: ഗവര്‍ണറുടെ തീരുമാനം അപലപനീയം; മുല്ലപ്പള്ളി രാമചന്ദ്രന്‍

SHARE THIS ON

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട സംഭാഷണങ്ങള്‍ക്ക് ശേഷം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പു വെച്ച ഗവര്‍ണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു.അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ ധൃതിപിടിച്ച്‌ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്തൊക്കയോ ഒളിച്ചു വയ്ക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓര്‍ഡിനന്‍സെന്ന് സ്പഷ്ടം. സുതാര്യവും സത്യസന്ധവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!