കെ.വി. തോമസിനെ തല്ലാന്‍ ധൈര്യമുളള കോണ്‍ഗ്രസുകാരെ സെമിനാര്‍ വേദിയിലെത്താന്‍ വെല്ലുവിളിച്ച് എം.വി. ജയരാജന്‍

കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം കേട്ട് സി.പി.എം സെമിനാര്‍ വേദിയിലെത്തി കെ.വി.
തോമസിനെ തല്ലാന്‍ ധൈര്യമുളള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെയെന്ന് വെല്ലുവിളിച്ച് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ഇവിടെ, കെ വി തോമസ് സുരക്ഷിതനായിരിക്കും. കെ.വി. തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ല. ഇതിനിടെ, കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് കെ.വി. തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍, സി.പി.എം കേരള ഘടകം കെ.വി. തോമസിനെ പൂര്‍ണമായും സംരക്ഷിക്കുമെന്ന നിലപാടിലാണുള്ളത്. നേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്ന സൂചനകള്‍ അങ്ങനെയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കെ.വി. തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം.എം. ബേബി പറഞ്ഞു. ദിശാബോധമില്ലാത്തവരാണ് കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡെന്നും എം.എ. ബേബി പരിഹസിച്ചു. കെ.വി. തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിെന്‍റ നാശമായിരിക്കുമെന്ന് എ.കെ. ബാലനും പ്രതികരിച്ചു. കെ. സുധാകരെന്‍റ ഈ നിലപാട് കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നും ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലപാടിനനുസരിച്ചായിരിക്കും തോമസിനോടുള്ള പാര്‍ട്ടി സമീപനമെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

