KSDLIVENEWS

Real news for everyone

കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം; ലോകം ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; യുക്രൈൻ സമവായം വെല്ലുവിളി

SHARE THIS ON

ഇന്ത്യ ആതിഥ്യംവഹിക്കുന്ന ജി-20 ഉച്ചകോടി ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും. ഗ്ലോബൽസൗത്ത് രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദത്തിന്റെ പ്രതിഫലനം ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകനേതാക്കൾ അടക്കം എത്തിയതോടെ രണ്ടുദിവസം ഡൽഹി നയതന്ത്രവേദിയാകും. റഷ്യ-യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി. ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉച്ചകോടി തീരുമാനമെടുക്കും. 15 ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചനടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!