KSDLIVENEWS

Real news for everyone

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

SHARE THIS ON

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഭരണഘടനാ കോടതികളിലെ 22 വര്‍ഷത്തെ ന്യായാധിപ ജീവിതത്തിന്റെ ഉടമയായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും. ( justice dy chandrachud india’s 50th chief justice )

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന പിതാവ് വൈ.വി. ചന്ദ്രചൂഡിന്റെ പാതപിന്തുടര്‍ന്നാണ് ജസ്റ്റിസ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് നീതിന്യായമേഖലയില്‍ എത്തിയത്. ഇതുവരെയുള്ള 22 വര്‍ഷത്തെ നീതിന്യായ ജീവിതത്തില്‍ നിരവധി സുപ്രധാന വിധി പ്രസ്താവങ്ങള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചു. 2018 സെപ്തംബറില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ഇതില്‍ പ്രധാനപ്പെട്ടതാണ്. 1976ലെ എഡിഎം ജബല്‍പുര്‍ കേസിലെ വിധിയില്‍ പിതാവ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സ്വകാര്യത മൗലികാവകാശമല്ലെന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പ് ഇതോടെ കാലഹരണപ്പെട്ടു.

ആധാറിന്റെ സാധുത സുപ്രിംകോടതി അംഗികരിച്ചപ്പോള്‍ ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിയും എറെ സാമൂഹിക ചലനങ്ങള്‍ക്ക് കാരണമായി.

ഇന്ത്യയുടെ 50 ആം ചീഫ് ജസ്റ്റിസ് ആയി ചുമതലയെല്‍ക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമമന്ത്രി കിരണ്‍ റിജ്ജു അഭിനന്ദിച്ചു.

നേരത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാര്‍ച്ച്‌ 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയയിരുന്നു. 2013 ഒക്ടോബര്‍ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!