KSDLIVENEWS

Real news for everyone

സഅദിയ്യ മഹല്ല്‌ പ്രഭാഷണത്തിന് മർകസുൽ മൈമനിൽ വെള്ളിയാഴ്ച തുടക്കം

SHARE THIS ON

കാസറഗോഡ്: ഈ മാസം 22,23 തിയതികളിൽ ജാമിഅ സഅദിയ്യയിൽ നടക്കുന്ന താജുൽ ഉലമാ നൂറുൽ ഉലമാ ഉറൂസ് മുബാറക് സനദ് ദാന പ്രാർത്ഥന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യൂ.എസ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്ല്‌ പ്രഭാഷണത്തിന് മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് മർകസുൽ മൈമനിൽ ഈ മാസം 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തുടക്കമാവും.

മർകസുൽ മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും പ്രസിഡന്റ് സുലൈമാൻ സഖാഫി ദേശാംങ്കുളം അദ്ധ്യക്ഷത വഹിക്കും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ്‌ ജലാലുദ്ദീൻ സഅദി അൽബുഖാരി ഉദ്ഘാടനം ചെയ്യും.

എം.യൂ.എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ അഹ്‌മദ്‌ സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും.

ഹാദി അക്കാദമി ചെയർമാൻ സയ്യിദ് ജഅ്‌ഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് സമാപന പ്രാർത്ഥന നടത്തും

സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂർ,
എം.യൂ.എസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ സഅദി പാറപ്പള്ളി,ജില്ലാ നേതാക്കളായ അഷ്‌റഫ് സഅദി ആരിക്കാടി, ഹസൻ സഅദി മള്ഹർ, ശരീഫ് സഅദി മാവിലാടം,
അഹ്‌മദ്‌ സഅദി ചെങ്കള,ബഷീർ സഅദി ചെറൂണി,നൗഫൽ സഅദി ഉദിനൂർ,ഖാലിദ്‌ സഅദി പന്ത്രണ്ടിൽ, സോൺ പ്രസിഡന്റ്
അബ്ദുൽ ഖാദർ സഅദി ബാരിക്കാട്,
എസ്.വൈ.എസ് സോൺ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,
മൈമൻ മുദരീസ് അബ്ദുൽ സലാം സഅദി ബദ്‌രീയ്യ നഗർ ,നൗഫൽ സഖാഫി മൊഗർ സംബന്ധിക്കും.

12 ന് രാത്രി 8മണിക്ക് പാണലത്ത് നടക്കുന്ന മഹല്ല്‌ പ്രഭാഷണത്തിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ്‌ റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും.

തുടന്നുള്ള പത്ത് ദിവസങ്ങളിൽ ജില്ലയിലെ വിവിധ മഹല്ലുകളിൽ പ്രഗത്ഭരായ പണ്ഡിതന്മാർ പ്രഭാഷണം നടത്തും

🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!