KSDLIVENEWS

Real news for everyone

ശരീരഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി; പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികള്‍, ജീവന്റെ തുടിപ്പില്ല

SHARE THIS ON

ജക്കാർത്ത: 62 പേരുമായി പുറപ്പെട്ട ഇൻഡൊനീഷ്യയിലെ സിരിവിജയ എയർലൈൻസ് വിമാനം കടലിൽ തകർന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്ന് സിഗ്നൽ ലഭിച്ചതായി അധികൃതർ അറിയിച്ചു

വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും നാവികർ കണ്ടെടുത്തിട്ടുണ്ട്. തിരയൽ രക്ഷാപ്രവർത്തർ രണ്ടു ബാഗുകൾ കരയിലെത്തിച്ചതായി ജക്കാർത്ത പോലീസ് പറഞ്ഞു. ഇതിൽ ഒന്നിൽ യാത്രക്കാരുടെ വസ്തുക്കളായിരുന്നു. മറ്റൊരു ബാഗിൽ ശരീരഭാഗങ്ങളും. വിമാനത്തിൽ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

കടലിൽ 75 അടി താഴ്ചയിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാർത്തയിൽനിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്.ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയർലൈൻസുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം തകർന്നു വീണതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും വൻപൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

‘എന്തോ പൊട്ടിത്തെറിക്കുന്നത് ഞങ്ങൾ കേട്ടു, ഒരു ബോംബ് സ്ഫോടനമോ അല്ലെങ്കിൽ സുനാമിയോ ആണെന്ന് ഞങ്ങൾ കരുതി, അതിനുശേഷം വെള്ളത്തിൽ വലിയ ഓളം തെളിയുന്നത് ഞങ്ങൾ കണ്ടു’ ഒരു മത്സ്യത്തൊഴിലാളി വാർത്താഏജൻസികളോട് പറഞ്ഞു.

‘കനത്ത മഴയായിരുന്നു, കാലാവസ്ഥ വളരെ മോശമായിരുന്നു. അതിനാൽ, ചുറ്റും വ്യക്തമായി കാണാൻ പ്രയാസമാണ്. എന്നാൽ ശബ്ദം കേട്ട ഞങ്ങൾ ഞെട്ടിപ്പോയി, ചില വസ്തുക്കൾ പൊന്തിക്കിടക്കുന്നത് കാണാമായിരുന്നു. ഞങ്ങളുടെ ബോട്ടിന് ചുറ്റും എണ്ണ തളംകെട്ടിനിന്നു’-മത്സ്യത്തൊഴിലാളി കൂട്ടിച്ചേർത്തു.

62 യാത്രക്കാരിൽ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 10 പേർ കുട്ടികളാണ്. അപകടവിവരമറിഞ്ഞ് പ്രിയപ്പെട്ടവരെ കുറിച്ചറിയാൻ വിമാനത്താവളത്തിലും തുറമുഖത്തുമായി യാത്രക്കാരുടെ ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുകയാണ്

‘എന്റെ ഭാര്യയും മൂന്ന് മക്കളും വിമാനത്തിലുണ്ടായിരുന്നു. കരഞ്ഞ് തളർന്നുകൊണ്ട് പോണ്ടിനായക് വിമാനത്താവളത്തിൽ കാത്തിനിൽക്കുന്ന യമൻ സായി എന്നായാൾ പറഞ്ഞു. വിമാനയാത്രയ്ക്ക് തൊട്ടുമുമ്പ് ഭാര്യ തനിക്ക് അയച്ചു തന്ന കുഞ്ഞിന്റെ ഫോട്ടോ എടുത്ത് കാണിച്ചു….എങ്ങനെ തകരാതിരിക്കും എന്റെ ഹൃദയം..?തേങ്ങികൊണ്ട് അയാൾ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!