കാസര്‍കോട് രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു

കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വ്യത്യസ്തമായ രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. മീന്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പെരിയ നടുവോട്ടു പാറയിലെ എന്‍.എ.പ്രജീഷ് (22), പള്ളിക്കര സി.എച്ച് നഗറിലെ അനില്‍ (24) എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അപകടം.
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടോട്ട് സ്വദേശിയായ രതീഷ് (31) മരിച്ചത്. ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് മഡിയനിലായിരുന്നു അപകടം.

