കണ്ണേ കരളേ വി.ഡി.എസേ, ഞങ്ങളെ കരളിലെ റോസാപ്പൂവേ’; വി.ഡി സതീശനെ പിന്തുണച്ച് ജിദ്ദയിൽ പ്രകടനം

ജിദ്ദ∙ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണയുമായി ജിദ്ദയിൽ കെ.എം.സി.സി പ്രകടനം. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് വി.ഡി സതീശന് പിന്തുണയുമായി പ്രകടനം നടന്നത്. കണ്ണേ കരളേ വി.ഡി.എസേ, ഞങ്ങളെ കരളിലെ റോസാപ്പൂവേ എന്ന മുദ്രാവാക്യം വിളിയോടെയാണ് പ്രകടനം നടന്നത്. പ്രകടനത്തിൽ കെഎംസിസിയുടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. കെഎംസിസി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ് വിജയാഘോഷം ഉദ്ഘാടനം ചെയ്തത്.

