KSDLIVENEWS

Real news for everyone

ഓര്‍ഡിനന്‍സ്; ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായം

SHARE THIS ON

കൊച്ചി: ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിൽ നിയമവൃത്തങ്ങളിൽ ഭിന്നാഭിപ്രായം. ഭരണഘടനാപരമായി പരിമിതമായ അധികാരം മാത്രമുള്ള ഗവർണർക്ക് ഇൗ നിലപാടെടുക്കാൻ കഴിയില്ലെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. തുടർച്ചയായി ഓർഡിനൻസുകൾ ഇറക്കുമ്പോൾ ഗവർണറെടുത്ത നിലപാടിൽ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്.


മുമ്പൊന്നുമില്ലാത്തവിധമാണ് പിണറായി സർക്കാർ ഓർഡിനൻസുകൾ ഇറക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2021-ൽ മാത്രം 142 ഓർഡിനൻസുകളാണ് സർക്കാർ പുറപ്പെടുവിച്ചത്.


അസാധാരണ സാഹചര്യങ്ങളിലാണ് ഓർഡിനൻസ് ഇറക്കേണ്ടത്. ഇതിനുശേഷം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് നിയമമായി മാറ്റണമെന്നാണ് വ്യവസ്ഥ. നിരന്തരമായി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് 1987-ൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!