KSDLIVENEWS

Real news for everyone

16 തവണ പരാജയം; അവസാന ശ്രമത്തില്‍ കണ്ണിനുള്ളില്‍ ദേശീയ പതാക, അനുകരിക്കരുതെന്ന് കലാകാരന്‍

SHARE THIS ON

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സൈബറിടങ്ങളില്‍ ആളുകള്‍ ഇതിനോടകം തന്നെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കി ആഘോഷങ്ങള്‍ നേരത്തേ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കുകയാണ് തമിഴ് നാട്ടിലെ ഒരു കലാകാരന്‍. തന്‍റെ കണ്ണിനുള്ളില്‍ ദേശീയ പതാക വരച്ചാണ് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി രാജ ആഘോഷങ്ങളുടെ ഭാഗമായത്. തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശിയാണ് രാജ.

കുറച്ചപകടം പിടിച്ച പണിയായിരുന്നെങ്കിലും രാജ ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കി. മെഴുകിന്‍റേയും മുട്ടയുടേയും മിശ്രിതം ഉപയോഗിച്ചാണ് ഇദ്ദേഹം തന്‍റെ കൃഷ്ണമണിയില്‍ ദേശീയ പതാക വരച്ചത്. 16 തവണ പരീക്ഷിച്ച്‌ പരാജയപ്പെട്ട ശേഷമാണ് അവസാന അവസരത്തില്‍ രാജ ഈ ഉദ്യമം പൂര്‍ത്തീകരിച്ചത്. വേണ്ട മുന്‍കരുതലുകള്‍സ്വീകരിച്ചാണ് താന്‍ ഇത് ചെയ്തതെന്നും ആരും ഇത് അനുകരിക്കരുത് എന്നും രാജ പറഞ്ഞു.

“നമ്മുടെ ദേശീയ പതാക എത്ര പ്രധാനമാണെന്നും അത് നമ്മുടെ കണ്ണ് പോലെ സംരക്ഷിക്കപ്പെടണമെന്നും അവബോധം നല്‍കാനാണ് ഞാന്‍ ദേശീയ പതാക എന്‍റെ കണ്ണില്‍ വരച്ചത്,” രാജ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!