ശുചിമുറിയിൽ മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; ഇരിക്കൂറിലേത് ‘ദൃശ്യം മോഡൽ’ കൊലപാതകം

ഇരിക്കൂർ: രണ്ടുമാസം മുമ്പ് കാണാതായ ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്ലാമിന്റെ തിരോധാനം കൊലപാതകം തന്നെ. ‘ദൃശ്യം’ സിനിമ മോഡലിൽ നടന്ന കൊലപാതകത്തിൽ മുഖ്യ പ്രതിയെ പൊലീസ് മുംബൈയിൽ നിന്നും പിടികൂടി കണ്ണൂരിലെത്തിച്ചു. ഇരിക്കൂറിൽ നിർമ്മാണ പ്രവർത്തനത്തിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്ലാമിനെയാണ് സഹജോലിക്കാരായ രണ്ടു പേർ കൊന്ന് കുഴിച്ചു മൂടി മുകളിൽ കോൺക്രീറ്റ് ഇട്ടത്. സംഭവത്തിൽ മുഖ്യ പ്രതി പരീക്ഷ് നാഥിനെയാണ് പൊലീസ് പിടികൂടിയത്. നിർമ്മാണത്തിലുള്ള കടയുടെ സ്റ്റെയർകെയ്സിന് താഴെയുള്ള ശുചിമുറിയിൽ വസീഖുൽ ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തു.

