KSDLIVENEWS

Real news for everyone

കണ്ണൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; അരക്കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും അരക്കോടിയോളം രൂപ വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നുമാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പോലീസ് പിടികൂടി.മലപ്പുറം സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച്‌ കടത്താനാണ് ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!