KSDLIVENEWS

Real news for everyone

കൊല്ലത്ത് ആംബുലന്‍സ് സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

SHARE THIS ON

കൊല്ലം : ചാത്തന്നൂരില്‍ സ്വകാര്യ വ്യക്തിയുടെ ആംബുലന്‍സ് സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. മീനാട് സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ഒമിനി ആംബുലന്‍സിനാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആംബുലന്‍സിന് പുറമേ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈക്കും ഭാഗികമായി കത്തി നശിച്ചു.

തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഒന്നര മണിക്കൂറെടുത്താണ് തീയണച്ചത്. കഴിഞ്ഞ മാസം രണ്ടംഗ സംഘം അഭിലാഷിനെ മര്‍ദിക്കുകയും ആംബുലന്‍സിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍ കേടു വരുത്തുകയും ചെയ്തിരുന്നു. അന്ന് വീഡിയോ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമുണ്ട്. അതേ അക്രമികള്‍ തന്നെയാണ് തീയിട്ടതെന്നാണ് അഭിലാഷ് പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!