KSDLIVENEWS

Real news for everyone

റോഡുനീളെ കാമറക്കെണി, വാഹനങ്ങള്‍ക്ക് കൊള്ളപ്പിഴ, നഗര പരിധിയില്‍ 50കി. മീറ്ററില്‍ കൂടരുത്

SHARE THIS ON

തിരുവനന്തപുരം: നേരം പാതിരാത്രിയായാലും വീഥി വിജനമാണെങ്കിലും വാഹനം ‘ഉരുട്ടി’ക്കൊണ്ടു പോകണം! ഇല്ലെങ്കില്‍ പെറ്റി അടച്ച്‌ മുടിയും. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ റോഡായ റോഡിലെല്ലാം കാമറ വച്ച്‌ വണ്ടിയോടിക്കുന്നവരെ പിഴിഞ്ഞ് പണം തട്ടാനുള്ള തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും.

ഒരു റോഡില്‍ തന്നെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും കാമറകളില്‍ കുടുങ്ങുന്ന വാഹന ഉടമകള്‍ ഒന്നിലേറെ പിഴ നല്‍കേണ്ടിയുംവരുന്നു. ഒന്നിനു പിറകേ, ഒന്നായി ഒരേ കുറ്റത്തിന് നോട്ടീസ് വന്നതോടെയാണ് ഉടമകള്‍ കെണി തിരിച്ചറിഞ്ഞത്.

സ്‌കൂള്‍ മേഖലയില്‍ 30 കിലോമീറ്ററാണ് വേഗത. രാത്രിയിലും ഈ വേഗപരിധി മറികടന്നാല്‍ പിഴയീടാക്കും.

നഗര പരിധികളില്‍ 50 കിലോമീറ്ററാണ് അനുവദനീയ വേഗത. പക്ഷേ, തിരുവനന്തപുരം കവടിയാറില്‍ വേഗത 40 കടന്നാല്‍ പിഴ ചുമത്തും.

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്താകെ 625 കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ട്. 101 കാമറകള്‍കൂടി ഉടന്‍ സ്ഥാപിക്കും. വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ അത് ബാധകമായ പ്രദേശങ്ങളുടെ തുടക്കവും ഒടുക്കവും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്ന വിധം അടയാളപ്പെടുത്താറില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ നഗര പ്രദേശത്തേക്ക് വാഹനം പ്രവേശിക്കാന്‍ പോകുന്നുവെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അങ്ങിങ്ങ്

മാത്രമേ ഉള്ളൂ.

കാറുകള്‍

90 കി.മീ:

ഡിവൈഡറുള്ള

നാലുവരി ദേശീയപാതയില്‍

85 കി.മീ:

രണ്ടുവരി

ദേശീയ പാതയില്‍

80 കി.ലോമീ:

സംസ്ഥാന

പാതയില്‍ പരമാവധി

70 കി.മീ:

മറ്റു റോഡുകളില്‍

45 കി.മീ:

ഗാട്ട് റോഡുകളില്‍

ബൈക്കുകള്‍

70 കി.മി:

നാലുവരി

ദേശീയപാതയില്‍

60 കി.മി:

ഇരുവരി

ദേശീയ പാതയില്‍

50 കി.മി:

സംസ്ഥാന പാതയിലും

മറ്റു റോഡുകളിലും

ഒരു നിരയില്‍ ഒട്ടേറെ കാമറകള്‍

നിശ്ചിത ഉയരത്തില്‍ പൈപ്പുകളിലാണ് കാമറകള്‍.

ഓവര്‍ സ്പീഡ് തിരിച്ചറിയാന്‍ പ്രത്യേക കാമറയാണ്.

ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും മറ്റും യാത്ര ചെയ്യുന്നവരെ തിരിച്ചറിയാന്‍ മറ്റൊരു കാമറ

.

കുറ്റകൃത്യങ്ങളും മറ്റും തിരിച്ചറിയാനും കാമറയുണ്ട്.

#ഒരു കുറ്റം, മൂന്നു പിഴ

ഒരു കുറ്റത്തിന് പൊലീസും എം.വി.ഡിയും പിഴ ഈടാക്കും. കാമറയുടെ മുന്നില്‍പ്പെട്ടശേഷം പൊലീസ് കണ്ടാല്‍ മൂന്നാമതും പിഴ.

പിഴ വിവരം വാഹന ഉടമയെ അറിയിക്കാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉടമ അറിയാറില്ല. എം.വി.ഡിയെ സമീപിക്കുമ്ബോഴായിരിക്കും പിഴക്കൂമ്ബാരം അറിയുന്നത്. കണ്ണൂര്‍ സ്വദേശിക്ക് 89 തവണത്തെ പിഴയായി അടക്കേണ്ടിവന്നത് 1,33,500 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!