അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന കേസ്: പ്രതി അനീഷ് പൊലീസില്‍ കീഴടങ്ങി

തൃശ്ശൂര്‍: വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന കേസില്‍ മകന്‍ അനീഷ് കീഴടങ്ങി കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയ അനീഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ട അനീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും കഴുത്തറുത്ത് കൊന്നത്. വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. തടയാന്‍ എത്തിയ അച്ഛനെയും പ്രതി വീടിനകത്തു നിന്നും കത്തിയെടുത്തു കൊണ്ട് വന്ന് വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയേയും പ്രതി വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് എത്തും മുന്‍പെ അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. അനീഷും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകം നടക്കുമ്ബോള്‍ അനീഷിന്‍്റെ സഹോദരി വീടിനുള്ളില്‍ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ് 5 വര്‍ഷമായി നാട്ടില്‍ എത്തിയിട്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന മൂര്‍ച്ചയുള്ള വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ക്രെ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

