KSDLIVENEWS

Real news for everyone

മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്നുവീണു: ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

SHARE THIS ON

നേപിഡോ: മ്യാന്‍മറില്‍ സൈനിക വിമാനം തകര്‍ന്ന് ബുദ്ധമത സന്യാസി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. വ്യാഴാഴ്ച (ജൂൺ-10) സെന്‍ട്രല്‍ മാന്‍ഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. മ്യാന്‍മറിന്റെ തലസ്ഥാനമായ നേപിഡോയില്‍നിന്ന് പൈന്‍ ഓ എല്‍വിന്‍ എന്നറിയപ്പെടുന്ന മെയ്മിയോവിലേക്കുപോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പൈന്‍ ഓ എല്‍വിനിലെ അനിശാഖന്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയായിരുന്നു അപകടം. അപകടത്തില്‍നിന്ന് രണ്ടുപേര്‍ രക്ഷപ്പെട്ടു. ചികില്‍ത്സയിലുള്ളവരില്‍ ഒരു കുട്ടിയും സൈനികനുമാണെന്ന് ആര്‍മിയുടെ നേതൃത്വത്തിലുള്ള മ്യാവഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലുള്ള ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുമുണ്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!