KSDLIVENEWS

Real news for everyone

സജിതയെ മതം മാറ്റിയിട്ടില്ല; ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്ന് റഹ്‌മാന്‍

SHARE THIS ON

പാലക്കാട്: സജിതയെ താൻ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്നും ഭർത്താവ് റഹ്മാൻ. തനിക്ക് മതം മാറ്റാൻ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയിൽ അവൾ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതെന്നും റഹ്മാൻ വ്യക്തമാക്കി. റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയിൽ പത്ത് വർഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവിൽ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും കാണാതായ റഹ്മാനെ സഹോദരൻ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്. ഒറ്റമുറിക്കുള്ളിൽ ആ വീട്ടിലെ മറ്റുള്ളവർ പോലും അറിയാതെ ഒരു യുവതി പത്തുവർഷത്തോളം ജീവിച്ചു എന്നത് അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. റഹ്മാന്റെ വീട്ടുകാരെ ഭയന്നാണ് ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. പ്രണയകഥ പുറത്തുവന്നതോടെ റഹ്മാൻ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!