KSDLIVENEWS

Real news for everyone

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കും; മന്ത്രി ആര്‍.ബിന്ദുകണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കും; മന്ത്രി ആര്‍.ബിന്ദു

SHARE THIS ON


തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നിര്‍ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വകലാശാല നടപടിയെടുക്കുമെന്നു മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.അതേസമയം സിലബസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വൈസ് ചാന്‍സലര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!