KSDLIVENEWS

Real news for everyone

നീലേശ്വരത്തെ കവർച്ചാശ്രമം: അന്വേഷിക്കാൻ പ്രത്യേക ക്രൈം സ്ക്വാഡ്

SHARE THIS ON

നീലേശ്വരം ∙ കുഞ്ഞിമംഗലം ഗോൾഡിൽ സർവസന്നാഹങ്ങളോടെയെത്തി നടന്ന കവർച്ചാശ്രമവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ.വി.ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ പ്രത്യേക ക്രൈംസ്ക്വാഡ് രൂപീകരിച്ചു.നീലേശ്വരം സിഐ, കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യം തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. ഇവർ അന്വേഷണം ഊർജിതമാക്കിക്. സമീപത്തെ നിരീക്ഷണ ക്യാമറകളിൽ കവർച്ചാശ്രമം നടന്ന ദിവസവും തലേ ദിവസങ്ങളിലും പതിഞ്ഞ ദൃശ്യങ്ങളെല്ലാം പരിശോധിക്കാനാണ് സംഘത്തിന്റെ തീരുമാനം.

കവർച്ചാസംഘം നേരത്തെ ഇവിടെയെത്തി സമീപങ്ങൾ നിരീക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. വിരലടയാളങ്ങൾ ജില്ലയ്ക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കെല്ലാം അയച്ചു കൊടുത്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളുമായവരുടെ വിരലടയാളങ്ങളുമായി ഇവ ഒത്തുനോക്കും. മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ യന്ത്രസാധനങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഊർജിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!