KSDLIVENEWS

Real news for everyone

വിവാദ കത്തിന്മേല്‍ രാജിയില്ല: മാനനഷ്ടകേസ് പരിഗണനയിലെന്ന് മേയര്‍ ആര്യ

SHARE THIS ON

തിരുവനന്തപുരം : കരാര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേല്‍ രാജിയില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച്‌ മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മൊബൈല്‍ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയര്‍ അറിയിച്ചു.

കോര്‍പ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധത്തോടും മേയര്‍ ആര്യ പ്രതികരിച്ചു. ‘സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവര്‍ വളര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ ‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണ്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച്‌ മുന്നോട്ട് പോകും. സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി’. അത് പാടില്ലെന്നും മേയര്‍ പറഞ്ഞു. നോട്ടീസ് അയച്ച കോടതി നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മേയര്‍, തന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കുന്നതില്‍ നന്ദിയറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!