12: ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് മുഴുവൻ നിയമലംഘനം; വാഹനം പൊളിക്കാൻ എംവിഡി നിര്‍ദേശം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊളിക്കാൻ എംവിഡി നിർദേശം. വാഹനത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നിർദേശം. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ്, ടയര്‍ തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിച്ചതാണ്.
സംഭവത്തിൽ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെ വാഹനം പനമരം പൊലീസ് കസ്റ്റഡിയിലാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്ത് പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.ആര്‍. സുരേഷാണ് മലപ്പുറം ആര്‍ടിഒയ്ക്ക് ശുപാര്‍ശനല്‍കിയത്.