‘ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തിട്ടും കണ്ണ് തുറക്കാത്തവര്‍’; സമരപന്തലില്‍ ദയാബായിയുടെ കൈ പിടിച്ച് സുധാകരന്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ സമരപന്തലിലെത്തി. നിരാഹാര സമരം പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന സംഭവം ഉണ്ടായിട്ടുപോലും അധികാരികളുടെ കണ്ണ് തുറക്കുന്നില്ലെന്നും കെ പി സി സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ഇരകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ദയബായിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സുധാകരന്‍റെ വാക്കുകൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ദയാബായി നടത്തുന്നത് ധീരമായപോരാട്ടമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. അനിശ്ചിതകാല നിരാഹാര സമരം പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കടുത്ത അനീതിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

