KSDLIVENEWS

Real news for everyone

ഗോ ബാക്ക് മോദി; പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദര്‍ശനത്തിനിടെ ടിആര്‍എസ് പ്രതിഷേധം കടുപ്പിച്ചു

SHARE THIS ON

ഹൈദരാബാദ് : പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദര്‍ശനത്തിനിടെ ടിആര്‍എസ് പ്രതിഷേധം. മോദിയെ സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടിയില്‍ ബിജെപി ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെസിആര്‍ ഏകാധിപതി ചമയുകയാണെന്ന് ബിജെപി ആരോപിച്ചു. രാജ്യത്തിന്റെ രീതിക്കനുസരിച്ചുള്ള പെരുമാറ്റമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നും ബിജെപി പ്രതികരിക്കുകയും ചെയ്തു.

അതേസമയം മോദി കടന്നുപോകുന്ന വഴികളില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചു. മോദി ഗോ ബാക്ക് തലക്കെട്ടുകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് 5000 കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് എത്തിയത്. മോദി ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളും അതില്‍ നടപ്പിലാകാത്ത വാഗ്ദാനങ്ങളും എടുത്ത് കാട്ടിയാണ് പോസ്റ്ററുകള്‍. വലിയ തോതിലുള്ള ബിജെപി -ടിആര്‍എസ് പോരിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനത്തിനിടയിലും ടിആര്‍എസിന്റെ പോസ്റ്ററുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!